/sathyam/media/media_files/SHlkN8IHeCng7zqcnS3R.jpg)
ദുബായ്: ഖത്തറിലെ യു.എസ്​ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്‍റെ പശ്​ചാത്തലത്തിൽ അവതാളത്തിലായ യു.എ.ഇയിലെ എല്ലാ വിമാന സർവീസുകളും സാധാരണ നിലയിലായി.
ഗൾഫ്​ മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന്​ തിങ്കളാഴ്ച രാത്രിയോടെയാണ്​ വിവിധ സർവീസുകൾ തടസപ്പെട്ടത്​. ചൊവ്വാഴ്ച പകൽതന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചു.
ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ തടസപ്പെടുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സർവീസുകളാണ്​ തടസപ്പെട്ടിരുന്നത്​.
​സ്​ വിമാനക്കമ്പനിയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടന്ന്​ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ്​ എയർവേഴ്​സും വിവിധ സർവീസുകൾ വഴിതിരിച്ചുവിട്ടു.
ഷാർജയിൽ നിന്നുള്ള നിരവധി സർവീസുകളെയും വ്യോമപാതയിലെ തടസം ബാധിച്ചു. അതേസമയം ചൊവ്വാഴ്ച മിക്ക സർവീസുകളും പുനസ്ഥാപിച്ചതായി അധികൃതർ വ്യക്​തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us