ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ ചില റോഡുകളിൽ ഗതാഗതനിയന്ത്രണം

New Update
DUBAI ROAD

ദുബായ്: ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ ചില റോഡുകളിൽ ഗതാഗതനിയന്ത്രണം. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ (ഇ311) അൽ ബരാരി അണ്ടർപാസിൽ 28 മുതൽ രണ്ട് മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്  ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ)യുടേതാണ് പ്രഖ്യാപനം.

Advertisment

മഴവെള്ളം, ഭൂഗർഭജലം എന്നിവയുടെ ഡ്രെയ്നേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും റോഡ് പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായാണ് ഗതാഗത നിയന്ത്രണം. 

യാത്രക്കാർ ദുബായ്-അൽ ഐൻ ബ്രിഡ്ജ് (ജബൽ അലിയിലേയ്ക്കുള്ള യു-ടേൺ) അല്ലെങ്കിൽ ഗ്ലോബൽ വില്ലേജ് അണ്ടർപാസ്, ഉമ്മു സുഖീം സ്ട്രീറ്റ് കവല (ഷാർജയിലേയ്ക്കുള്ള യു-ടേൺ) എന്നിവ ഉപയോഗിക്കണമെന്ന് ആർ‌ടി‌എ നിർദേശിച്ചു. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർദ്ദേശമുണ്ട്.  

ഷാർജയിൽ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ അൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള റോഡ് പൂർണമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(എസ്ആർടിഎ) അറിയിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടമായി ഇന്ന് മുതൽ ജൂലൈ 27വരെയാണിത്. 

അബുദാബിയിൽ സുൽത്താൻ ബിൻ സായിദ് അൽ അവ്വൽ സ്ട്രീറ്റിൽ ഇന്ന് മുതൽ 30 വരെ ഭാഗികമായി റോഡ് അടച്ചിടും. കൂടാതെ ഈ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലേയ്ക്കുള്ള ഫ്രീ റൈറ്റ് ടേൺ ഇന്ന് അർധരാത്രി 12   മുതൽ 30 ന് രാവിലെ 5  വരെ അടച്ചിടും. 

Advertisment