/sathyam/media/media_files/j7kX9cBcorr2DG2qtBRK.jpg)
അബുദാബി: വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകി അബുദാബി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ച് വന്നതോടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പ്രത്യേക ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ടാണ് സാമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.
കൂടാതെ തെരുവ് നായ്ക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ വലിച്ചെറിയരുതെന്നും അധികൃതര്‍ പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാനും മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന് പദ്ധതിയുണ്ട്.