ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; നിയമലംഘനം നടത്തിയ രണ്ട്​ സ്ഥാപനങ്ങളുടെ ലൈസൻസ്​ യുഎഇയിൽ റദ്ദ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
money

ദുബായ്: പണമിടപാടുമായി ബന്ധപ്പെട്ട ഫെഡറൽ നിർദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത് യുഎഇ സെൻട്രൽ ബാങ്ക്.

Advertisment

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (എ.എം.എൽ) ഉൾപ്പെടെയുള്ള പണമിടപാടുമായി ബന്ധപ്പെട്ട ഫെഡറൽ നിർദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനം ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചത്.

ദിർഹം എക്സ്ചേഞ്ച്, ആർ.എം.ബി കൊമേഴ്ഷ്യൽ ബ്രോക്കേഴ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചത്. രണ്ട് കമ്പനികളുടെയും പേര് ഔദ്യോഗിക രജിസ്റ്ററിൽ നിന്നും നീക്കം ചെയ്തതായി സെൻട്രൽ ബാങ്ക് അറിയിച്ചു.

ചില രാജ്യങ്ങളുമായി ഇടപാട് നടത്തരുതെന്ന നിർദേശവും കള്ളപ്പണം തടയൽ നിയമവും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനേത്തുടർന്നായിരുന്നു നടപടി.

Advertisment