ബൈക്ക് റേസർമാർ ദുബായിലേക്ക്! ദുബായ് മൗണ്ടൻ ബൈക്ക് റേസ് രണ്ടാം പതിപ്പിന് ഒക്ടോബർ 15ന് തുടക്കമാകും. മൂന്ന് വിഭാ​ഗങ്ങളിലായി പുരുഷ-വനിതാ താരങ്ങൾ മാറ്റുരയ്ക്കും. ബൈക്ക് റേസ് ജനകീയമായതോടെ ദുബായിയും കുതിക്കുന്നു

New Update
kll

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ദുബായ് സ്‌പോർട്‌സ് കൗൺസിൽ (ഡിഎസ്‌സി) സംഘടിപ്പിക്കുന്ന മൗണ്ടൻ ബൈക്ക് റേസിൻ്റെ രണ്ടാം പതിപ്പ് 2023 ഒക്ടോബർ 15-ന് നടക്കും. ദുബായിലെ അൽ-ഖവാനീജിലെ മുഷ്‌രിഫ് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് മൗണ്ടൻ ബൈക്ക് റേസ്.

Advertisment

18 കി.മീ ദൂരത്തിനുള്ള കമ്മ്യൂണിറ്റി വിഭാഗം / അമച്വർ വിഭാഗം – 37 കി.മീ / പ്രൊഫഷണലുകളുടെ വിഭാഗം – 56 കി.മീ. എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേത മത്സരങ്ങളാണുളളത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 8 വരെ തുടരും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് വിലപ്പെട്ട സമ്മാനങ്ങളാണ് നൽകുക.

കഴിഞ്ഞ വർഷം സംഘടിപ്പിട്ട ആദ്യ പതിപ്പിൽ വിവിധ പ്രായക്കാരും വിവിധ രാജ്യക്കാരുമായ 350 റൈഡർമാർ പങ്കെടുത്തിരുന്നു. എമിറാത്തി പൗരനായ ഖലീഫ അൽ-കഅബിയും, മർവ അൽ-ഹാജുമാണ് പുരുഷ-വനിതാ അമച്വർ കിരീടങ്ങൾ നേടിയത്. ആവേശകരമായ മത്സരത്തിനും ആസ്വാദനത്തിനും പ്രാപ്തമായ രീതിയിലാണ് മൌണ്ടൻ ട്രാക്കുകളും മത്സരങ്ങളും ഒരുക്കുന്നത്.

ആദ്യ പതിപ്പ് ജനകീയമായതോടെ രണ്ടാം പതിപ്പും ​ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. റേസർമാരെ സംഭാവന ചെയ്യുന്നതിലൂടെ ദുബായിയും കുതിക്കുകയാണ്. 

Advertisment