ദുബായ് മാരത്തണ്‍ 23-ാമത് എഡിഷന്‍ ജനുവരി ഏഴിന്; രജിസ്ട്രേഷൻ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
MARATHUN

ദുബായ്: യുഎഇയുടെ കായിക മാമാങ്കമായ ദുബായ് മാരത്തണിന്റെ 23-ാമത് എഡിഷന്‍ ജനുവരി ഏഴിന് സംഘടിപ്പിക്കപ്പെടും. മുൻ വർഷങ്ങളിൽ സംഘടിപ്പിച്ചതുപോലെ നഗരത്തിന്റെ പ്രധാന വീഥികളിലൂടെ കടന്നുപോകുന്ന രീതിയിലാണ് റൂട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Advertisment

മാരത്തണിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമേറിയതുമായ അന്താരാഷ്ട്ര മാരത്തണാണിത്.

ദുബായ് സ്പോര്‍ട്സ് കൗണ്‍സിൽ, ദുബായ് പോലീസ്, ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, സംഘാടകർ എന്നിവർ സംയുക്തമായാണ് മാരത്തണിന്റെ റൂട്ടുകള്‍ തീരുമാനിച്ചത്.

നാല് കിലോമീറ്റര്‍ ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ റോഡ് റേസ് കൂടാതെ ക്ലാസിക് 42.195 കിലോമീറ്റര്‍ മാരത്തണ്‍ ദൂരം എന്നിങ്ങനെ മൂന്ന് മത്സരങ്ങളോടെയാണ് ദുബായ് മാരത്തന്‍ നടത്തപ്പെടുക. ഉമ്മു സുഖീം റോഡില്‍ ആരംഭിച്ച് ഇവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

ജുമൈറ ബീച്ച് റോഡിലൂടെ സഞ്ചരിച്ച് ബുര്‍ജ് അല്‍ അറബ്, മദീനത്ത് എന്നിവയുടെ സമീപത്തുകൂടിയാണ് മാരത്തണ്‍ കടന്നുപോകുന്നത്.

Advertisment