ദുബായിൽ എ.ഐ സ്മാർട്ട് നിരീക്ഷണ സംവിധാനത്തിൽ കുടുങ്ങി നി​യ​മ​ലം​ഘകർ. 7 മാസത്തിനിടെ പിടികൂടിയത് 4.28 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ. കുറ്റക്കാരെ അതിവേ​ഗം കണ്ടെത്താനായെന്ന് പൊലീസ്

New Update
image_1024x640_SYcJCJq7M44Z

ദു​ബായ്: ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ദു​ബൈ​യി​ൽ ​4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി പൊലീസ്. ആ​ഡം​ബ​ര കാ​റു​ക​ൾ, ടാ​ക്സി മേ​ഖ​ല​ക​ളിൽ നിന്നുള്ള നി​യ​മ​ലം​ഘ​നങ്ങളും ഇതിൽ ഉൾപ്പെടും. 

Advertisment

എ ഐ ഉ​പ​യോ​ഗി​ച്ചു​ള്ള സ്മാ​ർ​ട്ട് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സഹായത്തോടെയാണ് ഇത്രയുമധികം നിയമലംഘനങ്ങൾ കണ്ടെതിയതെന്ന് ദു​ബായ് പൊലീസ് വ്യക്തമാക്കി.


സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, അ​മി​ത​വേ​ഗത്തിൽ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ​യാ​ണ് പൊലീസ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.


എ ഐ നീരീക്ഷണ സംവിധാനത്തിലൂടെ അതിവേഗം നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത് എന്ന് അധികൃതർ അറിയിച്ചു.

ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും റോഡുകളിൽ നീരീക്ഷണം നടത്തുന്നുണ്ട്. സ്മാർട്ട് മോണിറ്ററിംഗ് സെന്റർ ഡാറ്റ തുടർച്ചയായി വിശകലനം ചെയ്ത് നിയമലംഘനങ്ങൾ കണ്ടെത്താൻ വളരെയെളുപ്പം സാധിക്കും. 

വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വർധിപ്പിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കാനും നിയമ ലംഘനങ്ങൾ കുറയ്ക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്ന് ആർ‌ ടി എ വ്യക്തമാക്കി.

Advertisment