യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാം; സ്മാർട്ട് പാസേജ് സംവിധാനവുമായി ദുബായ് എയർപോർട്ട്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
G

ദുബായ്: യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും.

Advertisment

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ, എമിഗ്രേഷൻ എന്നിവ സ്മാർട്ട് പാസേജ് സവിധാനം വഴിയായിരിക്കും ഇനി നടപ്പിലാക്കുക. ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും പുതിയ മാനദണ്ഡമാക്കുന്നതിലൂടെയാണ് ലക്ഷ്യത്തിലെത്തുന്നത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽ അതിർത്തി പോർട്ടുകളുടെ ഭാവി നയങ്ങൾ രൂപീകരിക്കാനുള്ള ആഗോള സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം. ഭാവിയിൽ പൂർണമായും പാസ്പോർട്ട് രഹിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനത്തിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Advertisment