ദുബായ്: ഷാർജ അൽ മലീഹ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ ഒക്ടോബർ 18 വരെയാണ് റോഡ് അടച്ചിടുക. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിശ്ചിത കാലയളവിനുളളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഷാർജയിലെ മലീഹ മേഖലയുടെ വികസനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡും നവീകരിക്കുന്നത്.