Advertisment

യുഎഇയിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് തുടർന്ന ഉച്ചവിശ്രമ നിയമം സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
WORKERS UAE

ദുബായ്: വേനൽക്കാലത്തോട് അനുസബന്ധിച്ച് ഈ വർഷം യുഎഇയിൽ അനുവദിച്ച ഉച്ചവിശ്രമ നിയമം സമാപിച്ചു. ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക്12.30 മുതൽ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്.

Advertisment

നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന എല്ലാത്തരം ജോലിയും ഒഴിവാക്കിക്കൊണ്ട് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തുടർച്ചയായ 12-ാം വർഷമായിരുന്നു ഉച്ചവിശ്രമം അനുവദിച്ചത്. കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏറെ ഗുണകരമാണ് വർഷങ്ങളായി തുടരുന്ന ഈ നിയമം .

ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരാൾക്ക് 5,000 ദിർഹം വീതം പിഴയാണ് ശിക്ഷയായി ഏർപ്പെടുത്തിയിരുന്നത്. കൂടുതൽ തൊഴിലാളികൾ നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി 50,0000 ദിർഹമായിരിക്കുമെന്നും അധികൃതർ പറഞ്ഞിരുന്നു. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്യുന്ന നടപടികളിലേക്കും അധികൃതർ കടന്നിരുന്നു.

 

 

Advertisment