സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് യുഎഇയിൽ നേരിട്ട് ടെസ്റ്റിന് അപേക്ഷിക്കാം

New Update
Licence

ദുബായ്: ഗോൾഡൻ ചാൻസ് പദ്ധതി പുനരാരംഭിച്ച് യുഎഇ. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസരമാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി പുനരാരംഭിച്ചത്. സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ച സേവനമാണ് ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

Advertisment

ഏപ്രിലിലാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ പദ്ധതി ആരംഭിച്ചത്. 2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും. ഇതിനായി പ്രത്യേക ഡൈവിങ് ക്ലാസിൽ ചേരേണ്ട ആവശ്യമില്ല. ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്ലാസിൽ ഹാജരായി മാത്രമേ ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളു. ഇതിനോടകം പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേരാണ് ലൈസൻസ് നേടിയത്.

ആർടിഎയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഗോൾഡൻ ചാൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകണം. എമിറേറ്റ്സ് ഐഡി നമ്പർ, കാലപരിധി, മൊബൈൽ നമ്പർ എന്നിവ നൽകുമ്പോൾ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകണം. പിന്നീട് സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ലൈസൻസ് ഇഷ്യൂ ചെയ്ത തീയതി, കാലപരിധി, കാറ്റഗറി എന്നിവ രേഖപ്പെടുത്തുകയും തുടർന്ന് ലഭിക്കുന്ന തീയതിയിൽ റോഡ് ടെസ്റ്റിന് ഹാജരായി പാസായാൽ ലൈസൻസ് ലഭിക്കുകയും ചെയ്യും.

Advertisment