വ്യാജ ഫോൺ സന്ദേശങ്ങൾ വഴി പണം തട്ടൽ; റാസൽഖൈമയിൽ ഏഴുപേർ പിടിയിൽ

New Update
arrest 3545

റാസൽഖൈമ: വ്യാജ ഫോൺ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിശദാംങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഘം റാസൽഖൈമ പോലീസിൻ്റെ പിടിയിലായി. പണം തട്ടിപ്പുകളിൽ ഏർപ്പെട്ട ഏഴ് ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്.

Advertisment

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ബാങ്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന വ്യാജ സന്ദേശം നൽകിയായിരുന്നു തട്ടിപ്പ്.

വലയിലകപ്പെട്ട ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് ദേശീയ അന്തർദേശിയ അക്കൗണ്ടുകളിലേക്ക് പണം കടത്തിയതായും റാസൽഖൈമ പോലീസിലെ ക്രിമിനൽ അന്വേഷണ സംഘങ്ങൾ കണ്ടെത്തി.

തട്ടിപ്പിന് ഇരയായ ഒരാൾ പോലീസ് വിഭാഗത്തിൽ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു.

സൈബർ പൊലീസിൻ്റെ കൃത്യമായ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം കുറ്റവാളികളെ കണ്ടെത്താനും തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ചുവന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കഴിഞ്ഞു. പിന്നീട് സംഘത്തിൻ്റെ സാമ്പത്തിക ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളും ഉറപ്പാക്കി.

Advertisment