ഷാർജയിൽ നബിദിന അവധി 28ന്; വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാര്‍ക്ക് ആകെ നാല് ദിവസത്തെ അവധി ലഭിക്കും

New Update
ബലിപെരുന്നാൾ; ഖത്തറിൽ സ്വകാര്യ മേഖലയിൽ 3 ദിവസം ശമ്പളത്തോടു കൂടിയ അവധി

ദുബായ്: നബിദിനത്തിന്റെ ഭാഗമായി ഷാര്‍ജ എമിറേറ്റില്‍ ഈ മാസം 28ന് അവധി പ്രഖ്യാപിച്ചു. വെള്ളി മുതല്‍ മൂന്ന് ദിവസം വാരാന്ത്യ അവധി ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

Advertisment

ഷാര്‍ജ സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പാണ് അറിയിച്ചത്.

ഇന്നലെ യുഎഇ ഭരണകൂടം രാജ്യത്ത് വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജ ഒഴികെയുളള മറ്റ് എമിറേറ്റുകളിലെ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി അടക്കം മൂന്ന് ദിവസമായിരിക്കും അവധി ലഭിക്കുക.

Advertisment