ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/8iswR2gbC6xZcU6vqxG0.jpg)
ദുബായ്: മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യവുമായി യുഎഇ. ഞായറാഴ്ച രാത്രി യുഎഇയിലുടനീളമുള്ള ലാൻഡ്‌മാർക്കുകളിൽ മൊറോക്കൻ പതാക തെളിഞ്ഞു. 2,100-ലധികം ജീവനുകളാണ് മൊറൊക്കോ ഭൂകമ്പത്തിൽ പൊലിഞ്ഞത്.
Advertisment
ഭൂകമ്പബാധിതർക്ക് പിന്തുണയുമായി അബുദാബിയിലെ അഡ്‌നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും മൊറോക്കോ പതാകയുടെ നിറത്തിൽ പ്രകാശിച്ചു.
യുഎഇ മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഐക്കണിക് കെട്ടിടങ്ങളുടെ വീഡിയോ പങ്കിട്ടു. “എമിറേറ്റ്‌സിൽ നിന്ന് ഞങ്ങളുടെ ഹൃദയങ്ങൾ മൊറോക്കോയ്ക്കും അതിലെ ജനങ്ങൾക്കും ഒപ്പമാണ് ” എന്നും കൂടി വീഡിയോയ്ക്കൊപ്പം കുറിച്ചു.