ദുബായിൽ ഈ വർഷം ആദ്യ പകുതിയിൽ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 ശതമാനം വർധന

New Update
GOLDEN VISA

ദുബായ്: ദുബായിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 ശതമാനം വർധന.

Advertisment

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) – ദുബായ് യുടെ കണക്കനുസരിച്ച്, എമിറേറ്റിലും ഈ വർഷം റെസിഡൻസി വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനയുണ്ടായി.

ടൂറിസവും 21 ശതമാനം വർധിച്ചു. ജിഡിആർഎഫ്എ ആതിഥേയത്വം വഹിക്കുന്ന തുറമുഖ നയങ്ങളുടെ ഭാവി സംബന്ധിച്ച ആഗോള കോൺഫറൻസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ഒരു വർദ്ധന ഉണ്ടായത്.

ബോർഡർ പോർട്ട് മാനേജ്‌മെന്റ് മേഖലയിലെ ആഗോള വിദഗ്ധർ തമ്മിലുള്ള ആശയങ്ങളും അനുഭവങ്ങളും കൈമാറുന്നതിനുള്ള ഒരു വേദിയായി കോൺഫറൻസ് യാത്രയുടെ ഭാവി ചർച്ച ചെയ്യും.

Advertisment