യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണ നിയമം ലംഘിച്ചു; 824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയതായും കണ്ടെത്തി; നിയമലംഘനം നടത്തിയ കമ്പനികൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
UAE1(4).jpg

ദുബായ്: യുഎഇയിൽ 565 സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണനിയമം ലംഘിച്ചതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. കഴിഞ്ഞ ജൂലൈ മുതൽ ഇതുവരെയുള്ള കണക്കാണിത്. നിയമലംഘനം നടത്തിയ കമ്പനികൾക്ക് ഇരുപതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തി.

Advertisment

824 സ്വദേശികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്. 2026 അവസാനത്തോടെ സ്വകാര്യമേഖലയില്‍ പത്ത് ശതമാനം സ്വദേശിവല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.

ചില കമ്പനികളെ തരംതാഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ തരംതാഴ്ത്തപ്പെടുന്ന കമ്പനികള്‍ക്ക് വിസ അനുവദിക്കല്‍, പുതുക്കല്‍, ലൈസന്‍സ് പോലുള്ള എല്ലാ മന്ത്രാലയ സേവനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും.

നിലവിൽ പതിനേഴായിരം സ്വകാര്യ കമ്പനികളിലായി 81,000 സ്വദേശികൾ രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത്രയധികം സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment