/sathyam/media/media_files/uFrDeucekijvE2FdwFQf.jpg)
ദുബായ്: യുഎഇയിയുടെ ആകാശത്ത് വിസ്മയ കാഴ്ചയായി സൂപ്പർ മൂൺ. ഈ മാസം 30-ന് ഏറ്റവും വലുപ്പമേറിയ ചന്ദ്രനെ കാണാൻ സാധിക്കുമെന്ന് ദുബായ് അസ്ട്രോണമി ഏജൻസി (ഡിഎജി) അറിയിച്ചു. ഓഗസ്റ്റ് ഒന്നിനായിരുന്നു ഈ മാസത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമായത്.
ചന്ദ്രൻ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി 8 ശതമാനം അധികം വലുപ്പവും 16 ശതമാനം അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഓഗസ്റ്റ് 30നാണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്.
അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സർജൻ മൂൺ എന്നാണ് അറിയപ്പെടുന്നത്. രാത്രിയിലെ കാലാവസ്ഥയും ആകാശത്തിലെ മേഘാവൃതമായ അന്തരീക്ഷവും അനുസരിച്ച് ജനങ്ങൾക്ക് സൂപ്പർമൂൺ കാണാൻ സാധിക്കും.
30-ന് മുഷ്റിഫ് പാർക്കിലെ അൽ തുരയ അസ്ട്രോണമി സെന്ററിൽ ഡിഎജിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് സൂപ്പർ മൂൺ കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കും.
രാത്രി 7 മണി മുതൽ 9 വരെയാണ് സൗകര്യം ഒരുക്കുക. ഇതുവഴി ഡിഎജി അംഗങ്ങൾക്ക് സൗജന്യമായും പൊതുജനങ്ങൾക്ക് കുറഞ്ഞ ഫീസിലും അതിഭീമൻ ചന്ദ്രനെ കാണാൻ സാധിക്കും.