Advertisment

യുഎഇയിലെ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് വിലക്ക്; 65 ടണ്ണിൽ കൂടുതലുള്ള വാഹനങ്ങൾക്ക് ഒക്ടോബർ 1 മുതൽ നിയന്ത്രണം; 2024 ഫെബ്രുവരി 1 മുതൽ പിഴ ഈടാക്കും

uae trafic1.webp

ദുബായ്: യുഎഇയിലെ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.  65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്കാണ് ക്ടോബർ 1 മുതൽ നിയന്ത്രണം.

Advertisment

റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുമായാണ് യുഎഇ ഫെഡറൽ ഗവൺമെന്റ് ദേശീയ റോഡുകളിലൂടെ ഓടാൻ കഴിയുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടൺ ആയി സജ്ജീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 4 ന് പ്രഖ്യാപിച്ച പുതിയ ഫെഡറൽ നിയമം ഈ വർഷം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിയന്ത്രണം ഒക്ടോബർ 1 മുതൽ വന്നാലും 2024 ഫെബ്രുവരി 1മുതലേ പിഴ ഈടാക്കുകയുള്ളൂ.

ഹെവി വാഹന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.എ.ഇ.യിലെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകൾ മെച്ചപ്പെടുത്തുന്നതിനാണ് നിയമം ലക്ഷ്യമിടുന്നത്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സാങ്കേതികമായി പുരോഗമിച്ചതുമായ ഒന്നാണെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടക്കുന്ന ട്രക്കുകൾ ഉൾപ്പെടെ 150,000 ഭാരവാഹനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അൽ മസ്റൂയി കൂട്ടിച്ചേർത്തു. സെക്യൂരിറ്റി, മിലിട്ടറി, പോലീസ്, സിവിൽ ഡിഫൻസ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisment