എമിറേറ്റ്സ് ഐഡി പുതുക്കാത്തതിനുള്ള പിഴയിൽ നിന്നും മൂന്ന് വിഭാഗക്കാർക്ക് ഇളവ് അനുവ​ദിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
എമിറേറ്റ്സ് ഐഡി

ദുബായ്: എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന്റെ പേരിൽ ചുമത്തപ്പെടുന്ന പിഴയിൽ നിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി.

Advertisment

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. 3 മാസം മുമ്പ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് പിഴയിൽ ഇളവ് നൽകിയത്.

ഐസിപി വെബ്സൈറ്റ് വഴിയോ (icp.gov.ae) യുഎഇഐസിപി സ്മാർട്ട് ആപ്പ് വഴിയോ പിഴ ഒഴിവാക്കാനായി അർഹതപ്പെട്ടവർക്ക് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ വ്യക്തമായ കാരണം ബോധിപ്പിച്ചുകൊണ്ടാകണം അപേക്ഷ നൽകേണ്ടത്.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment