Advertisment

യുക്രൈന് യുഎഇയുടെ സഹായഹസ്തം; 23 ആംബുലൻസുകൾ സംഭാവന ചെയ്തു

New Update
uae help ukrine.jpg

ദുബായ്: റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈന് സഹായമായി ആംബുലൻസുകൾ നൽകി യുഎഇ. യുക്രൈനിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 23 ആംബുലൻസുകളാണ് യുഎഇ സംഭാവന ചെയ്തത്. 

ആംബുലൻസുകളുമായുള്ള ചരക്കുകപ്പൽ യുക്രൈനിലേയ്ക്ക് പുറപ്പെട്ടു. വിദേശ സഹായപദ്ധതിയുടെ ഭാഗമായി 50 ആംബുലൻസുകൾ യുക്രൈന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്രകാര്യ ഓഫീസിലെ ജീവകാരുണ്യ വിഭാഗം ഡയറക്ടർ മാജിദ് ബിൻ കമാൽ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ യുക്രൈന് 100 ദശലക്ഷം ഡോളറിന്റെ സഹായം യുഎഇ വാ​ഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം 10,000 സ്കൂൾ ബാഗുകളും 2,500 ലാപ്ടോപ്പുകളുമായി ചരക്കുവിമാനം യുക്രൈനിലേയ്ക്ക് അയക്കുകയും ചെയ്തിരുന്നു. 

Advertisment