/sathyam/media/media_files/TMLfaYnWqUBatm0ORTSM.webp)
ദുബായ്: യുഎഇയിലേക്ക് പ്രവേശിക്കാൻ 82 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയിൽ നിന്നും വിസാ ചട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അതത് രാജ്യക്കാർക്ക് ബാധകമായ വിസാ ചട്ടങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
വിസ ആവശ്യമില്ലാതെ യുഎഇയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ രണ്ട് വിസകളിലൊന്ന് തെരഞ്ഞെടുക്കാം. 30 ദിവസം കാലാവധിയുള്ള എൻട്രി വിസയുടെ കാലാവധി പിന്നീട് 10 ദിവസം കൂടി നീട്ടാനാവും. അല്ലെങ്കിൽ 90 ദിവസം കാലാവധിയുള്ള സന്ദർശക വിസ എടുക്കാം.
വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാൻ സാധിക്കുന്ന രാജ്യങ്ങൾ:
ഓസ്ട്രേലിയ
സ്വിസ് കോൺഫെഡറേഷൻ
ചെക്ക് റിപ്പബ്ലിക്
സ്ലോവാക് റിപ്പബ്ലിക്
ഫ്രഞ്ച് റിപ്പബ്ലിക്
റിപ്പബ്ലിക് ഓഫ് ഗ്രീസ്
ഹംഗറി
സൗദി അറേബ്യ
യുകെ
അമേരിക്ക
മെക്സികോ
ജപ്പാൻ
അൻഡോറ
ലിചെൻസ്റ്റൈൻ
മൊണാകോ
യുക്രൈൻ
ബാർബഡോസ്
ബ്രൂണൈ ദാറുസലാം
സോളോമൻ ഐലന്റ്സ്
അസർബൈജാൻ
ഈസ്റ്റോണിയ
അർജന്റൈൻ റിപ്പബ്ലിക്
ഈസ്റ്റേൺ റിപ്പബ്ലിക് ഓഫ് ഉറുഗ്യെ
റിപ്പബ്ലിക് ഓഫ് അൽബേനിയ
ബ്രസീൽ
പോർച്ചുഗീസ്
എൽ സാൽവദോർ
ചൈന
മാൽദീവ്സ്
ജർമനി
ഓസ്ട്രിയ
അയർലന്റ്
ഐസ്ലന്റ്
ഇറ്റലി
പരാഗ്വെ
ബൾഗേറിയ
പോളണ്ട്
പെറു
ബെലാറസ്
ചിലെ
സാൻ മറിനോ
സ്ലൊവേനിയ
സിംഗപ്പൂർ
സീഷെൽസ്
സെർബിയ
ഫിൻലന്റ്
സൈപ്രസ്
കസാഖ്സ്ഥാൻ
ക്രൊയേഷ്യ
കൊറിയ
കോസ്റ്റാറിക
കൊളംബിയ
കിരിബാതി
ലാത്വിയ
ലിത്വാനിയ
മാൾട്ട
മൗറീഷ്യസ്
നൗറു
ഹോണ്ടുറാസ്
ജോർജിയ
ലക്സംബർഗ്
ഇസ്രയേൽ
കുവൈത്ത്
ഖത്തർ
വത്തിക്കാൻ
റഷ്യ
റൊമാനിയ
സെന്റ് വിൻസെന്റ്
ഒമാൻ
ബഹാമസ്
കാനഡ
മലേഷ്യ
ഹോങ്കോങ്
സ്പെയിൻ
ബഹ്റൈൻ
ഡെന്മാർക്ക്
സ്വീഡൻ
നോർവെ
ബെർജിയം
നെതൽലാൻഡ്സ്
മോണ്ടനെഗ്രോ
ന്യൂസീലൻഡ്