Advertisment

ഷാർജ ഉച്ചകോടിയിൽ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്ക്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
G

ദുബായ്: ദ്വിദിന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐജിസിഎഫ്) ഷാർജ എക്‌സ്‌പോ സെന്ററിൽ അവാർഡ് ദാനത്തോടെ സമാപിച്ചു.

Advertisment

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയെ പത്താമത് ഷാർജ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അവാർഡിൽ (എസ്ജിസിഎ) പുതുതായി സ്ഥാപിച്ച ‘പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ പുരസ്കാരം നൽകി ആദരിച്ചു.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ (എസ്എംസി) ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി വിജയികളെ ആദരിച്ചു. ഗവൺമെന്റ് ആശയവിനിമയത്തിനും നവീകരണത്തിനും മറ്റ് നിരവധി അവാർഡുകൾ കൈമാറി.

സർക്കാർ ആശയവിനിമയ രീതികളിൽ ഉയർന്ന നിലവാരം സ്ഥാപിക്കാൻ കഴിഞ്ഞ 10 വർഷമായി എസ്‌ജിസിഎ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്‌ജിഎംബി) ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലെ പറഞ്ഞു.

 

 

 

Advertisment