യുഎഇയിൽ ആഗസ്റ്റ് 28ന് ‘ആക്സിഡന്റ് ഫ്രീ ഡേ’; സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ലൈസൻസിലെ ബ്ലാക്ക് പോയിൻറ് കുറയ്ക്കാൻ അവസരം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
uae trafic1.webp

ദുബായ്: യുഎഇയിൽ ആഗസ്റ്റ് 28ന് ‘ആക്സിഡന്റ് ഫ്രീ ഡേ’ എന്ന ദേശീയ ക്യാമ്പയിൽ നടക്കും. ഈ ദിവസം സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിലെ റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ കുറയ്ക്കാൻ അവസരമുണ്ടാകും. യുഎഇ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.  

Advertisment

അപകടങ്ങളില്ലാത്ത ഒരു ദിവസം എന്നത് യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അധികാരികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയ്‌നാണ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ​ദി​നം​ സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​മെ​ന്ന്​ പ്ര​തി​​ജ്​​ഞ​യെ​ടു​ക്കു​കയും വേണം. അന്നേ ദിവസം അപകടങ്ങളോ പിഴകളോ ഉണ്ടാക്കാനും പാടില്ല.

നാല് ബ്ലാക്ക് പോയിൻറ് വരെ ഒഴിവാക്കി നൽകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്. കിഴിവ് ക്ലെയിം ചെയ്യുന്നതിന്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ, പോലീസിന്റെ പൊതു കമാൻഡുകൾ എന്നിവയിൽ പ്രഖ്യാപിച്ച ലിങ്ക് വഴി ലഭ്യമായ സംരംഭവുമായി ബന്ധപ്പെട്ട പ്രതിജ്ഞയിൽ ഒപ്പിടണം. 

Advertisment