ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/ocsMrgn4qHyqahHTFTkd.webp)
ദുബായ്: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ ആദ്യ പരസ്യചിത്രവും ഇതിനകം പുറത്തിറങ്ങി.
Advertisment
വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ മികവ് വ്യക്തമാക്കുന്ന പരസ്യങ്ങളിലും ക്യാമ്പൈനുകളിലും കത്രീന കൈഫ് പ്രത്യക്ഷപ്പെടും.
ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ ഏറ്റവും പുതിയ എ350 വിമാനത്തില്‍ യാത്ര ചെയ്യുന്ന കത്രീന കൈഫിനെ ആദ്യ പരസ്യ ചിത്രത്തിൽ കാണാം. എയർലൈനിൻ്റെ സവിശേഷതകളും സേവനങ്ങളും ആഡംബരവും വ്യക്തമാക്കുന്നതാണ് വീഡിയോ.
കേരളം ഉൾപ്പടെ ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തിഹാദ് എയർലൈൻ കത്രീനയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്.