യുഎഇയിലെ വില്ലകളിൽ നാല് മാസങ്ങൾക്കുള്ളിൽ ഫയർ അലാറം സ്ഥാപിക്കണം; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
FIRE ALARM.jp

ദുബായ്: യുഎഇയിലെ വില്ലകളിൽ സ്‌മോക്ക് അൻഡ് ഫയർ ഡിക്ടറ്ററുകൾ സ്ഥാപിക്കുന്നതിനും ഇ അലർട്ട് സിസ്റ്റം സബ്സ്ക്രൈബ് ചെയ്യുന്നതും നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Advertisment

2024 ജനുവരി ഒന്ന് വരെയാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഹസ്സാന്റുക് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും അവരുടെ വീടുകൾ സംരക്ഷിക്കുന്നതിനാണ് ഫയർ ഡിറ്റക്ടർ സ്ഥാപിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.

അതേസമയം അപ്പാർട്ട്മെന്റുകളിലും സമുച്ചയങ്ങളിലും ആവശ്യമായ അഗ്നിശമന സംവിധാനങ്ങൾ ഉള്ളതിനാൽ വില്ലകൾക്ക് മാത്രമേ ഈ ഓർഡർ ബാധകമാവുകയുള്ളു എന്നും അധികൃതർ അറിയിച്ചു. കൂടാതെ വീടുകളിൽ ഫയർ അലാറം സ്ഥാപിക്കേണ്ടത് വാടക താമസക്കാർ അല്ലെന്നും ഉടമസ്ഥർ ആണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Advertisment