അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാ​ഗികമായി അടച്ചിടും; ഗതാ​ഗത നിയന്ത്രണം തിങ്കളാഴ്ച വരെയെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി

New Update
road closed

ദുബായ്: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E10)ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

സെപ്റ്റംബർ 18 തിങ്കളാഴ്ച വരെ അടച്ചിടുമെന്നാണ് അറിയിപ്പ്. ഒരു ഇടത് പാത വ്യാഴാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ ഭാഗിക അടച്ചിടും.

മറ്റ് രണ്ട് ഇടത് പാതകൾ സെപ്റ്റംബർ 15 വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ അടച്ചിരിക്കും. അതോറിറ്റി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Advertisment