യുഎഇയിൽ മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾക്ക് വിലക്ക്; തെർമോമീറ്റർ, രക്തസമ്മർദം അളക്കുന്ന ഉപകരണം എന്നിവ നിരോധിച്ചു; ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്ക്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
dh

ദുബായ്: മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമോമീറ്ററുകൾ, രക്തസമ്മർദം അളക്കാനുപയോ​ഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവുമാണ് യുഎഇ നിരോധിച്ചത്. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഈ മാസം 25 മുതൽ നിയമം പ്രാബല്യത്തിൽ വരും.

Advertisment

ഇറക്കുമതി ചെയ്ത മെഡിക്കൽ, ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ നിയമം ബാധകമാണ്. മെഡിക്കൽ, ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ അത് ഉപയോഗിക്കാനും അനുവാദമില്ല.

ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്ട്രോ- മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസിവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസിവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിവ ഉൾപ്പെടെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധനാ വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും നിർദേശത്തിലുണ്ട്.

Advertisment