/sathyam/media/media_files/2025/06/25/uae-2025-06-25-21-43-26.jpg)
ദുബായ്: ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ഭാഗമായി ഈ മാസം 27ന് പൊതു അവധിയാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുക. അവധി കണക്കിലെടുത്ത് ചില ഇളവുകൾ കൂടി അനുവദിച്ചിരിക്കുകയാണ് ദുബൈ അധികൃതർ.
മൾട്ടി-ലെവൽ പാർക്കിങ് ഒഴികെ ദുബൈയിലെ എല്ലാ പൊതു പാർക്കിങ് സോണുകളിലും സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
മെട്രോ 27 ന് രാവിലെ അഞ്ച് മണി മുതൽ 28 ന് പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. ട്രാം 27 രാവിലെ ആറ് മണി മുതൽ 28ന് പുലർച്ചെ ഒരുമണി വരെയും പ്രവർത്തിക്കും.
എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം ആചരിക്കുന്നത്. ഇത് ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കമാണ്.
ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലുള്ള പ്രധാനപ്പെട്ട ആഘോഷമായി ഇത് ആചരിക്കാറില്ലെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ പ്രധാനപ്പെട്ട ദിനമാണിത്. യുഎഇ ഉള്‍പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയാണ്.