ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/media_files/NrrlHXY8T9oEBbz9OVV4.jpg)
ദുബായ്: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് വ്യാഴാഴ്ച മുതൽ നാല് ദിവസം അവധി. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
നബിദിനവും വാരാന്ത്യ അവധിയും കണക്കാക്കിയാണ് വിദ്യാർത്ഥികൾക്ക് നാല് ദിവസം അവധി ലഭിക്കുക. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിന് കീഴിലുള്ള പൊതുവിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല.
നബിദിനത്തോടനുബന്ധിച്ച് ഷാർജ സർക്കാരിന് കീഴിലുള്ള എല്ലാസ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഷാർജ മാനവവിഭവശേഷി വകുപ്പ് അറിയിച്ചിരുന്നു.