/sathyam/media/media_files/2025/02/18/j0WT1gBjFKsv6zkPvxSY.jpg)
ഷാർജ:കാസർഗോഡ് ജില്ലയിലെ കല്യോട്ട് കൊല ചെയ്യപ്പെട്ട രക്തസാക്ഷികളായ ശരത് ലാൽ - കൃപേഷ് അനുസ്മരണ ദിനം ഇൻകാസ് ഷാർജ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ വെടിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അയവിറക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഇൻകാസ് പ്രവർത്തകർ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ ഇരുവരുടെയും ഛായാപടത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. രക്തസാക്ഷി കൃപേഷിൻ്റെ സഹോദരി കൃഷ്ണപ്രിയയുടെ സാനിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.
ഇൻകാസ് സീനിയർ നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ അഡ്വ.വൈ.എ റഹീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻകാസ് ജില്ലാ പ്രസിഡണ്ട് വി.നാരായണൻ നായർ അധ്യക്ഷ വഹിച്ചു.
കെ.ബാലകൃഷ്ണൻ, രഞ്ജൻ ജേക്കബ്, നവാസ് തേക്കട,റോയി മാത്യു, ഹിദായത്തുള്ള,എ വി മധു,അഡ്വ.സന്തോഷ് നായർ,പ്രസാദ് കാളിദാസ്, ജിജു പി.തോമസ്, സാം വർഗ്ഗീസ്, നൗഷാദ് മന്ദങ്കാവ്, ബിജോയ് ദാസ്, ഷിബു ജോൺ,അജിത്ത് കുമാർ, ബാബുരാജ്,ജോജിത്ത് ജോസ്, ബാവ തോട്ടത്തിൽ,ഷറഫുദ്ദീൻ നെല്ലിശ്ശേരി, പത്മിനി കൃഷ്ണൻ,പവിത്രൻ നിട്ടൂർ,എ.വി കുമാരൻ, മുഹമ്മദ് കുഞ്ഞി മേൽപറമ്പ്, തമ്പാൻ യാദവ്, ഹരീഷ് മേപ്പാട്, കുട്ടികൃഷ്ണൻ പെരിയ തുടങ്ങിയവർ സംസാരിച്ചു.സുനിൽ തണ്ണോട്ട്, അരുൺ തച്ചങ്ങാട്, സതീഷ് കാഞ്ഞങ്ങാട്, ഷനൂപ് കാട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.