/sathyam/media/media_files/xzneTZTuLF0rd8CoCvh8.jpg)
ദുബായ്: സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ യാത്രക്കാരോട് യുഎഇയിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു.
ഈ ആഴ്ച കനത്ത മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഎഇ.
⚠️ IMPORTANT ADVISORY ⚠️ For Indian passengers travelling to or transiting through the Dubai International Airport. 24x7 @cgidubai
— India in UAE (@IndembAbuDhabi) April 19, 2024
Helpline Numbers:
+971501205172
+971569950590
+971507347676
+971585754213@MEAIndia@IndianDiplomacypic.twitter.com/sGMv9XiSZT
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി, ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്കായി കോൺസുലേറ്റ് ഹെൽപ്പ് ലൈൻ നമ്പറുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ: +971501205172, +971569950590, +971507347676, +971585754213.