ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് 3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി

New Update
vilangad 3 leak

ഷാർജ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ( ഐ.ഒ.സി) അജ്മാൻ്റെ ചാരിറ്റി ഡ്രൈവിൻ്റെ ഭാഗമായി വടകര പാർലമെൻ്റ് മണ്ഡലത്തിൽ  2024ൽ നടന്ന വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ഷാഫി പറമ്പിൽ എം.പി നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്ക്  3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ദുബായ് ഫ്ലോറ ക്രീക് ഹോട്ടലിൽ  നടന്ന ചടങ്ങിൽ വെച്ച്  ഷാഫി പറമ്പിലിന് എം.പിക്ക് കൈമാറി.

Advertisment

ചടങ്ങിൽ അജ്മാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡണ്ട് ജാഫർ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി  കെ.എസ്സ്. ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ബീന ഉദയഭാനു, വനിതാ വിംഗ്  പ്രസിഡണ്ട് ഷെർലി നാസർ, വൈസ് പ്രസിഡണ്ട് കെ.വി.സുരേന്ദ്രൻ, അജിത, മുഹമ്മത് ഷാഫി, ഷംസുദ്ദീൻ,  ഷാഹിൽ എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി എ.കെ.ജബ്ബാർ സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Advertisment