ദുബായ്: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ എത്തി.
പതിനഞ്ച് കുട്ടികളും കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ട്. ആയിരം പലസ്തീൻ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സ നൽകുന്നതിന്റെ ഭാഗമായാണിത്.
നവംബർ 11നുശേഷം കുഞ്ഞുങ്ങളടക്കം 40 രോഗികൾ ആശുപത്രിയിൽ മരിച്ചതായി അൽശിഫ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ആയിരക്കണക്കിനു രോഗികൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നതായും ആശുപത്രി കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായും റിപ്പോർട്ടുകളുണ്ട്.