New Update
/sathyam/media/media_files/14xmlZmsAfxPclmBgObZ.webp)
ദുബായ്: ദുബായിൽ നടക്കുന്ന ലോക പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി മലയാളിയായ ജോബി മാത്യു.
Advertisment
ചാമ്പ്യൻഷിപ്പിൽ 59 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് ജോബി വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഒക്ടോബറിൽ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലേയ്ക്കും ജോബി യോഗ്യത നേടി.
കോട്ടയം അടുക്കം സ്വദേശിയായ ജോബി ആലുവയിലാണ് ഇപ്പോൾ താമസിച്ചുവരുന്നത്. 60 ശതമാനം ശാരീരിക വെല്ലുവിളികളോടെ ജനിച്ച ജോബി ഭാരത് പെട്രോളിയത്തിലെ മാനേജരും സ്പോട്സ് പേഴ്സണുമാണ്.
നാഷണൽ പാരാ പവർ ലിഫ്റ്റിങിന്റെ ഔദ്യോഗിക പരിശീലകനായ ജെ.പി. സിങ് ആണ് ജോബിയുടെ കോച്ച്.