മലയാളം മിഷൻ അബുദാബി മേഖല പ്രവേശനോൽസവം

പുതുതായി കണിക്കൊന്ന ക്ലാസ്സിൽ പ്രവേശനം നേടിയ അമ്പത് കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമാജത്തിലേക്ക് ആനയിച്ചു

New Update
malayali samajam

അബുദാബി : മലയാളം മിഷൻ അബുദാബി മേഖല പ്രവേശനോൽസവം അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്നു. പുതുതായി കണിക്കൊന്ന ക്ലാസ്സിൽ പ്രവേശനം നേടിയ അമ്പത് കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമാജത്തിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വെച്ച് സമാജം ആക്ടിംഗ് പ്രസിഡണ്ട് ടി.എം. നിസാർ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. 

Advertisment

മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡണ്ട് എ.കെ. ബീരാൻകുട്ടി, സമാജം കോർഡിനേഷൻ ചെയർമ്മാൻ ബി.യേശുശീലൻ, സമാജം ട്രഷറർ യാസിൻ അറാഫത്ത്, വനിതാ വേദി കൺവീനർ ലാലി സാംസൺ  എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ചാപ്റ്റർ പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 

സമാജം മേഖല കോർഡിനേറ്റർ ബിൻസി ലെനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചാപ്റ്റർ  കൺവീനർ അനിൽകുമാർ എ.പി. സ്വാഗതവും അദ്ധ്യാപിക ശ്രീലക്ഷ്മി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.സുഗതാഞ്ജലി കാവ്യാലാപന  മത്സര വിജയികളെയും പഠനോത്സവത്തിൽ ഉന്നത മാർക്ക് നേടിയവരെയും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകി ആദരിച്ചു. ബിജു വാരിയർ അവതാരകൻ ആയിരുന്നു.

മലയാളം മിഷൻ അദ്ധ്യാപിക സംഗീത ഗോപകുമാർ , സമാജം ഭാരവാഹികൾ ആയ ഗോപകുമാർ, ജാസിർ ,സുധീഷ് കൊപ്പം, സൈജു പിള്ള, മഹേഷ് എളനാട്, ബിജു. കെ സി, സാജൻ ശ്രീനിവാസൻ, നടേശൻ ശശി, സമാജം കോഓർഡിനേഷൻ വൈസ്  എ എം  അൻസാർ,  ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ,കൺവീനർ,കെ.വി ബഷീർ, വനിത വിഭാഗം ഭാരവാഹികൾ ആയ ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു  സൂസൻ മാത്യു, വളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ് പിള്ള, ബാലവേദി പ്രസിഡണ്ട് വൈദർശ്, സംഘടനാ നേതാക്കൾ ആയ എം.യു.ഇർഷാദ്, ബിമൽ കുമാർ ,അമീർ കല്ലമ്പലം, അനിൽകുമാർ. ടി ഡി, റിയാസ്. പി. ടി, പ്രദീപ് പിള്ള എന്നിവർ സമ്മാനദാനം നിർവഹിച്ചു

 ഇ വർഷം നടന്ന പഠനോത്സവത്തിൽ മുപ്പത്തിയഞ്ചു  കുട്ടികളാണ് പങ്കെടുത്തത് . ഇരുപത്തിയെട്ടു  കുട്ടികൾ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്തു.

 നൂറിൽ നൂറുമാർക്കും നേടി തന്മയ ശ്രീജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി .99 മാർക്കോടെ ദേവാങ്കണ രണ്ടാം സ്ഥാനത്തും 98 മാർക്കോടെ ഋതിക ദിലീപ്‌കുമാർ ,വസുദേവ് സുബാഷ് ,അഭിനവ് സന്തോഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സൂര്യകാന്തി പഠനോത്സവത്തിൽ ഏഴു  കുട്ടികൾ പരീക്ഷ എഴുതി.നൂറിൽ 96 മാർക്ക് നേടി ആഗ്നേയ പ്രസാദ് ഒന്നാം സ്ഥാനവും 95 മാർക്കോടെ സ്നേഹ സൂസൻ സാബുജി രണ്ടാം സ്ഥാനവും 94 മാർക്കോടെ അവന്തിക കൃഷ്ണനും സലോമി സന്തോഷും മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഈ വർഷത്തെ സുഗതാ ഞ്ജലി കാവ്യാലാപനമത്സരം സമാജം മേഖലാതലത്തിൽ  സബ്‌ജൂനിയർ വിഭാഗത്തിൽ നിന്നും ദിയ ശ്രീജിത്ത്,  തന്മയ ശ്രീജിത്ത് ,ശ്രീലക്ഷ്മി പനയം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടി .

ജൂനിയർ വിഭാഗത്തിൽ നിന്നും മാധവ് സന്തോഷ് ഒന്നാം സ്ഥാനവും അഞ്ജലി വെത്തുർ , ദിൽഷ ഷജിത്ത് എന്നിവർ രണ്ടാം സ്ഥാനവും ദേവി തരുണിമ പ്രഭു ,ശ്രെയ ശ്രീലക്ഷ്മി കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും നേടി.ചാപ്റ്റർ തല മത്സരത്തിൽ തന്മയ  ശ്രീജിത്ത് ,അഞ്ജലി വെത്തുർ,മാധവ് സന്തോഷ്,ദേവി തരുണിമ എന്നിവർ ആഗോള തല കാവ്യാലാപന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

Advertisment