അബുദാബി: മലയാളി സമാജം വനിതാ വിഭാഗം, പെൺ മൊഴി - സാഹിത്യവും കലയും സ്ത്രീകളുടെ പങ്ക്- എന്ന വിഷയത്തെ കുറിച്ച് ചർച്ച സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 നു രാത്രി 8 മണിക്ക് മുസ്സഫയിലുള്ള മലയാളി സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
യു.എ.ഇ. യിലെ പ്രമുഖ വനിതാ എഴുത്തുകാർ ചർച്ചയിൽ പങ്കെടുക്കും. എം എ ഷഹ്‌നാസ് , റസീന ഹൈദർ, റീന സലിം, ഹുസ്‌ന റാഫി ,അഡ്വ. ആയിഷ സക്കീർ എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുകയെന്ന് വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ അറിയിച്ചു.