മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

തിങ്കളാഴ്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് മഫ്രക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു

New Update
kunjumuhammed kanjirappulli

അബുദാബി: മക്കളുടെ അടുത്ത്  ഭാര്യക്കൊപ്പം  പെരുന്നാളാഘോഷിക്കാനെത്തിയ യുഎഇയിലെത്തിയ മലയാളി മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശി പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) ആണ് മരിച്ചത്. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 

Advertisment

നാലുദിവസം മുമ്പ് യു.എ.ഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. തിങ്കളാഴ്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. 

ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കൾ: നിബിത, നൈന, മിൻസ.

Advertisment