കാണാതായിട്ട് ഒരു മാസത്തോളം; അബുദാബിയില്‍ മലയാളി യുവാവ് മരിച്ചു

അബുദാബി പൊലിസിൽ പരാതി സമർപ്പിച്ചിരുന്നു. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിരുന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
shemil chavakkad

അബുദാബി: അബുദാബിയില്‍ മലയാളി യുവാവ് മരിച്ചു. അബുദാബി കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗവും ചാവക്കാട് ഒരുമനയൂർ കാളത്ത് സലിമിന്റെ മകനുമായ ഷെമിൽ (28) ആണ് മരിച്ചത്. മാര്‍ച്ച് 31ന് ശേഷം ഷെമിലിനെ കാണാതായിരുന്നു. ഗൾഫ് മലയാളി ഫെഡറേഷൻ, കെ.എം സി.സി, ഇൻകാസ് തുടങ്ങിയ സംഘടനകള്‍ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിയിരുന്നു.

Advertisment

കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താതിനെ തുടര്‍ന്ന്‌  റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു.

അബുദാബി പൊലിസിൽ പരാതി സമർപ്പിച്ചിരുന്നു. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിരുന്നു.

 

Advertisment