New Update
/sathyam/media/media_files/YVAwAbJsnN0fSWszCkbI.webp)
ദുബായ്: നിയമം ലംഘിച്ചതിന് അബുദാബിയിൽ മെഡിക്കൽ ലബോറട്ടറി പൂട്ടിച്ചു. ലബോറട്ടറികളുടെ മാനദണ്ഡങ്ങളിലെ ലംഘനം, വകുപ്പിന്റെ ചട്ടങ്ങൾ- നയങ്ങൾ- സർക്കുലറുകൾ എന്നിവ പാലിക്കാതിരിക്കുക, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ ലംഘനം തുടങ്ങിയവ കണക്കിലെടുത്താണ് നടപടി.
Advertisment
സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് മെഡിക്കൽ ലബോറട്ടറി അടപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
അബുദാബിയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി എല്ലാ ആരോഗ്യ സംവിധാനങ്ങളും നിയമാനുസൃതം പ്രവർത്തിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കൂടാതെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.