എംജിസിഎഫ് ബാലവേദിക്ക് ഷാർജയിൽ തുടക്കമായി

New Update
mgcf sharjah

ഷാർജ: നെഹ്റുവിയൻ ചിന്തകൾക്ക് പ്രസക്തിയേറുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്നും, ഇന്ത്യ എന്ന ആശയത്തെ കണ്ടെത്തിയതിൽ, രൂപപ്പെടുത്തിയതിൽ ജവഹർലാൽ നെഹ്റുവിൻ്റെ പങ്ക് അത്രത്തോളം വലുതായിരുന്നുവെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അഭിപ്രായപ്പെട്ടു.

Advertisment

ഷാർജ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) സംഘടിപ്പിച്ച ശിശുദിന ആഘോഷവും, ബാലവേദി രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനങ്ങളുയും, മാനവികതയുടെയും, ശാസ്ത്ര ബോധത്തിൻ്റെയും അടിസ്ഥാനത്തിൽ ഇന്ത്യയെ കെട്ടിപ്പെടുക്കുകയായിരുന്നു ജവഹൽ ലാൽനെഹ്റുവെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇന്ത്യ സാമൂഹിക പുരോഗതി കൈവരിക്കുകയുള്ളൂ എന്നായിരുന്നു രാഷ്ട്ര ശിൽപിയും,പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർ ലാൽ നെഹ്രുവിൻ്റെ വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ എം.ജി.സി.എഫ് പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മഞ്ജു പ്രിൻസ് മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് മനാലത്ത്, ഗായത്രി എസ്.ആർ നാഥ്, രാഖി ശെൽവിൽ, സിൽജ സിവി, സന്ധ്യ രജീഷ്, സവിത ജിനോ, പുണ്യ ഷാജി എന്നിവർ സംസാരിച്ചു.

mgcf sharjah-2

എം.ജി.സി.എഫ് ജന. സെക്രട്ടറി ഹരി ഭക്തവത്സലൻ സ്വാഗതവും ട്രഷറർ പി.വി സുകേശൻ നന്ദിയും പറഞ്ഞു. പ്രവീൺ വക്കേക്കാട്ട്, കെ. അബ്ദുൽ നാസർ, ഷഫീഖ് പുതുക്കുടി, ശിഹാബ് തറയിൽ എന്നിവർ നേതൃത്വം നൽകി.

എം.ജി.സി.എഫ് ബാലവേദി ഭാരവാഹികളായി എബൻ സെബി സാക്ക് (പ്രസിഡണ്ട്), ശിവാനി, ഇശാൻവി ബിനിൽ (വൈ. പ്രസിഡന്‍റുമാര്‍), ശ്രീഭഗത് നാഥ് (ജന. സെക്രട്ടറി), മുഹമ്മദ് സബീൽ, സാറാ ശെൽവിൻ, ഖ്യതി ജിനോ (ജോ സെക്രട്ടറിമാര്‍),  ദക്ഷ രജീഷ് (ട്രഷറർ) ഫാത്തിമ റിസ് വാന (ജോ. ട്രഷറർ) എന്നിവരെയും 21 അംഗ എക്സികുട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.


എം.ജി.സി.എഫ് ഷാർജ സംഘടിപ്പിച്ച ശിശുദിന ആഘോഷവും,ബാലവേദി രൂപീകരണവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

Advertisment