/sathyam/media/media_files/2025/11/26/emiratisation-2025-11-26-23-03-27.jpg)
ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്വദേശിവൽകരണ നടപടികൾ ഡിസംബർ 31-നകം നടപ്പാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വൻ തുക പിഴയായി ചുമത്തും.
50-ലധികം ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികളും വിദഗ്ധ തസ്തികകളിൽ 2% പൗരന്മാരെ നിയമിക്കണം എന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
20 മുതൽ 49 ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു എമിറാത്തി ജീവനക്കാരനെങ്കിലും നിയമിക്കണം. നിലവിലുള്ള എമിറാത്തി ജീവനക്കാരെ സ്ഥാപനങ്ങൾ നിലനിർത്തുകയും ചെയ്യണം.
വ്യാജ പൗരത്വം ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്നവരേ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.
സ്വദേശിവൽകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമനടപടി, നിർബന്ധിത പരിഹാരം തുടങ്ങിയ ശിക്ഷകൾ ഏർപ്പെടുത്തും.
സ്വദേശിവത്കരണ നയങ്ങൾക്കെതിരെ നടക്കുന്ന ലംഘനങ്ങൾ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us