വടുക സമുദായ സാംസ്കാരിക സമിതി യുഎഇ യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ആഘോഷിച്ചു

New Update
vsss uae unit

ഷാർജ: വടുക സമുദായ സാംസ്കാരിക സമിതി യുഎഇ യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ സംഘടിപ്പിച്ചു. 

Advertisment

120 ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് സ്വാഗതം പറഞ്ഞു. രാവിലെ  പത്തുമണിക്ക് യൂണിറ്റ് ഭാരവാഹികൾ ഭദ്രദീപം കൊളുത്തി കുടുംബ സംഗമത്തിന് തുടക്കം കുറിച്ചു. 

യുഎഇ യൂണിറ്റ് പ്രസിഡന്റ് രാജു എരുമയൂർ  അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഗോപി ആലത്തൂർ 2022-23 ലെ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാലകൃഷ്ണൻ തേനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വിഎസ്എസ്എസ്  യുഎഇ യൂണിറ്റ് ജോയിൻ സെക്രട്ടറി രമേശ് കഞ്ചിക്കോട്, വിഎസ്എസ്എസ് സെൻട്രൽ കമ്മിറ്റിയുടെ സന്ദേശം വായിച്ചു, ആശംസ പ്രസംഗം  നടത്തി. യൂണിറ്റ് ഭാരവാഹികളായ ജയപ്രകാശ് കഞ്ചിക്കോട്, കൃഷ്ണരാജ് വള്ളിക്കോട്, ടിറ്റു കടുക്കാംകുന്നം, ട്വിങ്കിൾ കൃഷ്ണരാജ്, ലിജിത മോഹൻദാസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

vsss uae unit-2

ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മെമ്പർമാർക്കായി ഒരുക്കിയ ലക്കി ഡ്രോ കൂപ്പൺ എടുത്ത് സമ്മാനങ്ങൾനൽകി.

ഒഇസി ആനുകൂലൃം 10 ശതമാനത്തിൽ നിന്നും 3 ശതമാനം ആക്കി കുറച്ച എൽഡിഎഫ് സർക്കാറിനോടുള്ള  പ്രതിഷേധം യോഗം രേഖപ്പെടുത്തി. 

വിദൃാഭൃാസ/സാമൂഹിക / സാമ്പത്തിക രംഗങ്ങളിൽ ഏറെ പിന്നോട്ട് നിൽക്കുന്ന 'വടുക' സമുദായത്തിന് നാളിതുവരെ ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിൽ എൽഡിഎഫ് - യുഡിഎഫ് സർക്കാരുകൾ കാണിക്കുന്ന അവഗണനയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. 

എത്രയും പെട്ടന്ന് വടുക സമുദായത്തിന്റെ ഉന്നമനത്തിന് ഉതകുംവിധം അർഹിക്കുന്ന അവകാശം നൽകികൊണ്ട് പാലക്കാട് ജില്ലയിൽ ഒരു വിദ്യാഭ്യാസസ്ഥാപനം അനുവദിക്കണമെന്ന് എൽഡിഎഫ് സർക്കാരിനോട് യോഗം ശക്തമായി ആവശ്യപ്പെട്ടു. 

കുട്ടികൾക്കും മെമ്പർമാർക്കും ഉള്ള സമ്മാനങ്ങളും യോഗത്തിൽ വിതരണം ചെയ്തു. അബുദാബി യൂണിറ്റ് സെക്രട്ടറി സതീഷ് തേനൂർ നന്ദി പറഞ്ഞു.

Advertisment