യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പാസ് നിർബന്ധമാക്കി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
H

ദുബായ്: യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാക്കി.

Advertisment

ഇതോടെ ഉപഭോക്താക്കൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ഫോൺ ആപ്പ് എന്നിവയിലൂടെയുള്ള സേവനങ്ങൾ ലഭിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാകും.

യുഎഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആന്റ് അഡ്വാൻസ്ഡ് ടെക്‌നോളജിയാണ് ഇക്കാര്യം അറിയിച്ചത്. ധനകാര്യ സംവിധാനങ്ങളിലെ എല്ലാ സേവനങ്ങൾക്കും യുഎഇ പാസ് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി ധനകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു

Advertisment