അബുദാബി മലയാളി സമാജം ക്രിസ്തുമസ്സ് ട്രീ ഡക്കറേഷൻ മൽസരം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
WhatsApp Image 2025-12-31 at 10.57.13

അബുദാബി: ലുലു ക്യാപിറ്റൽ മാൾ അബുദാബി മലയാളി സമാജം വനിതാ വിഭാഗവുമായി സഹകരിച്ച് ക്രി സ്തുമസ്സ് ട്രീ ഡക്കറേഷൻ മൽസരം സംഘടിപ്പിച്ചു. ക്യാപിറ്റൽ മാൾ ലുലുവിൽ നടന്ന മൽസരത്തിൽ യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതിൽപ്പരം ടീമുകൾ പങ്കെടുത്തു.  

Advertisment

അനിൽ വില്യം, പ്രഭ, ഫെലിക്സ് എന്നിവരുടെ ടീം ആയ ഗാർഡിയൻ എൻജൽ ഒന്നാം സമ്മാനവും അൻജന വിൽസൺ, ശ്യാമിലി, അഞ്ജന എന്നിവരടങ്ങിയ ടീം ഇന്ദിര ഗാന്ധി വീക്ഷണം ഫോറം രണ്ടാം സ്ഥാനവും, റിയ, ആകാശ്, നിമ്മി എന്നിവർ നേതൃത്വം നൽകിയ ടീം വെസ്റ്റ് മൂന്നാം സ്ഥാനവും നേടി. യഥാക്രമം രണ്ടായിരം,ആയിരത്തി അഞ്ഞൂറ്, ആയിരം  ദിർഹമിൻ്റെ ലുലു ഗിഫ്റ്റ് വൗച്ചറുകളാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്. കൂടാതെ പങ്കെടുത്തവർക്കെല്ലാവർക്കും ലുലുവിൻ്റെ ഗിഫ്റ്റ് വൗച്ചറുകളും നൽകുകയുണ്ടായി.

പ്രശസ്ത സിനിമ താരം രമ്യാ നമ്പീശൻ സമ്മാനദാനം നിർവഹിച്ചു. മലയാളി സമാജം ആക്ടിംഗ് പ്രസിഡണ്ട് ടി.എം. നിസാറിൻ്റെ അദ്ധ്യക്ഷതയിൽ ലുലു ഗ്രൂപ്പ് അബുദാബി & അൾ ദാഫ്ര റീജിണൽ മാനേജർ പി.എ.മുഹമ്മദ് സജിത്ത്, അബുദാബി റീജിണൽ മാനേജർ പി. അമർ മുഹമ്മദ്,ലുലു ക്യാപിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ മോഹൻ, മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ആക്ടിംഗ് ട്രഷറർ സൈജു പിള്ള, ആർട്സ് സെക്രട്ടറി ജാസിർ, സമാജം കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിത വിഭാഗം ജോ കൺവീനർമ്മാരായ ശ്രീജ പ്രമോദ്,നമിത സുനിൽ, ഷീന ഫാത്തിമ വിധികർത്താവ് ആർ.ജെ. സാറ എന്നിവർ സംസാരിച്ചു സമാജം വനിത വിഭാഗം കൺവീനർ ലാലി സാംസൺ സ്വാഗതവും ജോ കൺവീനർ ചിലു സൂസൺ മാത്യു നന്ദിയും പറഞ്ഞു. മൽസരത്തിൻ്റെ ഭാഗമായി മലയാളി സമാജം ആർട്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ആർ ജെ നിത്യ സുജിത്ത് അവതാരകയായിരുന്നു.

Advertisment