ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/02/21/4YfpZX1dTbcf6EtxW6pI.jpg)
ഷാർജ : രക്തസാക്ഷികളായ കാസർഗോഡ് കല്യോട്ടെ ശരത് ലാൽ - കൃപേഷ് എന്നിവരുടെ സ്മരണ നിലനിർത്തുന്നതിൻ്റെ ഭാഗമായി ഓർമ്മദിനത്തിൽ കാസർഗോഡ് യൂത്ത് വിങ് ഷാർജ തയ്യാറാക്കിയ അനുസ്മരണ ഗാനം പുറത്തിറക്കി.
Advertisment
ഇൻകാസ് ഷാർജ കാസർഗോഡ് ജില്ലാ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തിയ അനുസമരണ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹിം പ്രകാശനം ചെയ്തു.
മുൻ യൂത്ത് കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ സെക്രട്ടറി ബി.ബിനോയ് വരികൾ എഴുതി ദിവാകരൻ കുറ്റിക്കോൽ ഈണമിട്ട് സാജൻ ജോൺ, ധന്യ സുഭാഷ് എന്നിവരാണ് പാടിയിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോയ് മാധവം, ഏകോപനം അരുൺകുമാർ തച്ചങ്ങാട്.