New Update
/sathyam/media/media_files/2025/04/21/Ayr5vH3STSJFfefYEtIM.jpg)
ഷാർജ : കഴിഞ്ഞ മാസം 19 ന് മരണപെട്ട ബുറുണ്ടി (ആഫ്രിക്ക) സ്വദേശി കെൽവിൻ സ്റ്റീഫൻന്റെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടിലേക്കു അയച്ചു. കഴിഞ്ഞ മാസം അജ്മാനിൽ വെച്ച് വാഹനപകടത്തിൽ മരണപ്പെടുകയായിരുന്നു കെൽവിൻ. തുടർന്ന് മൃതദേഹം അജ്മാൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Advertisment
കമ്പനി അധികൃതർ ബന്ധുക്കളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സിഇഒ യുമായ സലാം പാപ്പിനിശേരിയെ സമീപിക്കുന്നത്.
അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കമ്പനിയുടെയും, കോൺസുലേറ്റിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് ബന്ധുക്കളെ കുറിച്ച് അറിയാൻ സാധിച്ചത്. തുടർന്ന് വളരെ പെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്കെത്തിച്ചു