ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക കൂട്ടായ്മയായ ജിദ്ദാ മുസ്‌രിസ് പ്രവാസി ഫോറം പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ശേഷം തുടര്‍ പഠനാർത്ഥം നാട്ടിലേക്ക് പോകുന്ന പ്രവാസി വിദ്യാർത്ഥിനിക്ക് അവാർഡ് സമ്മാനിച്ചു.
എക്സിക്യൂട്ടീവ് അംഗം നവാസ് കുട്ടമംഗലത്തിന്‍റെ മകള്‍ നോയ നവാസിനെയാണ് മുസ്‌രിസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്.
മൊനാല്‍ ജിദ്ദ റെസ്റ്റോറന്‍റില്‍ സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് എക്സിക്യൂട്ടീവ് അംഗം ജമാല്‍ വടമാ ആദരവ് സമ്മാനിച്ചു.
പ്രസിഡന്‍റ് അബ്ദുസ്സലാം എമ്മാട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, വനിത വിഭാഗം പ്രസിഡണ്ട് സുമിത അബ്ദുള്‍ അസീസ്, കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിഹാബ് അയ്യാരില്‍, ട്രഷറര്‍ മുഹമ്മദ് സാബിര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ ഖാദര്‍ കായംകുളം, സന്തോഷ് അബ്ദുള്‍കരീം, ഹാരിസ് അഴീക്കോട്, കിരണ്‍ കെ.ആര്‍, ഹനീഫ സാബു, നവാസ് കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു.
സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും, ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് നന്ദിയും പറഞ്ഞു.