ഷാർജയിൽ വയോജനങ്ങൾക്ക് സൗ​ജ​ന്യ ചി​കി​ത്സ പ്ര​ഖ്യാ​പിച്ച് ഭരണാധികാരി; പ്രായമായവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള സൗജന്യ വാഹനസൗകര്യവും ലഭ്യമാക്കും. ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് സൗ​ജ​ന്യ ചി​കി​ത്സ ലഭിക്കുക

ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വയോജനങ്ങൾക്ക് സമ്പൂർണ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
SHARJA HOSPITAL.

ദുബായ്: ഷാർജയിൽ വയോജനങ്ങൾക്ക് സൗജന്യ വൈദ്യ ചികിത്സ പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisment

ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് വയോജനങ്ങൾക്ക് സമ്പൂർണ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നത്.

സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ്, ഷാർജ പൊലീസ് ജനറൽ കമാൻഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിപ്രകാരം ഷാർജയിലെ പ്രായമായവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമായിരിക്കും. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള സൗജന്യ വാഹനസൗകര്യവും ലഭ്യമാക്കും.

Advertisment