/sathyam/media/media_files/qUSaEulWfA5ROkQkghZx.jpg)
ഷാര്‍ജ: വേൾഡ് മലയാളി കൌൺസിൽ മിഡിലീസ്റ്റ് റീജിയൺ ജനുവരി 28 ന് സംഘടിപ്പിക്കുന്ന സ്പോർട്സ് ഡേയുടെ അണിയറ പ്രവർത്തനങ്ങൾ ഒരുങ്ങി കഴിഞ്ഞതായി മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ അറിയിച്ചു. അഞ്ഞൂറിൽപരം കായിക താരങ്ങൾ മിഡിലീസ്റ്റ് റീജിയണിലെ പതിമൂന്ന് പ്രൊവിൻസിൽ നിന്നും പങ്കെടുക്കുന്നു എന്നതാണ് ഈ സ്പോർട്സ് മീറ്റിന്റെ പ്രത്യേകതയെന്ന് മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത് അഭിപ്രായപ്പെട്ടു.
മിഡിലീസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി അൽ ഐൻ പ്രൊവിൻസിൽ നിന്നും പതാക കൈമാറി ദുബായ്, അബുദാബി, ഒമാൻ, കുവൈറ്റ്, ബഹറിൻ, അൽകോബാർ, ഖത്തർ, അജ്മാൻ, റാസൽ കൈമ, ഉമൽ ഖുവൈൻ, ഫുജൈറ വഴി ഷാർജ പ്രൊവിൻസിൽ എത്തിക്കാനായത് ചരിത്രനേട്ടം തന്നെയെന്ന് മിഡിലീസ്റ്റ് സ്പോർട്സ് ഡേ ജനറൽ കൺവീനർ സി.യു.മത്തായി അഭിപ്രായപ്പെട്ടു.
മിഡിലീസ്റ്റ് സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗ്ലോബൽ ഡബ്ല്യുഎംസി അംബാസിഡറായ ഐസക് ജോൺ പട്ടാണി പറമ്പിൽ, ചെയർമാൻ ജോണി കുരുവിള, വൈസ് ചെയർമാൻ വർഗ്ഗീസ് പനക്കൽ, വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, മീഡിയ സെക്രട്ടറി വി.എസ്. ബിജുകുമാർ, വനിതാ വിഭാഗം ഗ്ലോബൽ ചെയർപേഴ്സൺ ഇസ്താർ ഐസക്, അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗീസ് എന്നിവർ പതാക കൈമാറൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു പതാക കൈമാറ്റ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ജനുവരി ഇരുപത്തിയെട്ടിന് ഡാന്യുബ് സ്പോർട്സ് വേൾഡില്‍ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്.