/sathyam/media/media_files/c8FVLNJ6xzr1nI2EGldD.jpg)
ഷാർജ: നാലര പതിറ്റാണ്ട് കാലത്തോളമായി ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രിയദർശിനി ആർട്സ് & സോഷ്യൽ സെന്റർ ഷാർജയുടെ വാർഷിക ജനറൽ ബോഡി യോഗവും, 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് കേട്ടത്ത് അദ്ധ്യക്ഷത വഹിച്ചു.വി.നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എ. വി മധുവിനെ യോഗത്തിൽ വെച്ച് ആദരിച്ചു. എ.വി മധു. ശ്രീനാഥ് കാടഞ്ചേരി, കെ.എം സുധാകരൻ, തമ്പാൻ യാദവ്, വിജയകുമാർ.ടി.കെ. എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി ബാബുരാജ് സ്വാഗതവും ട്രഷറർ പുഷ്പരാജ് നീലേശ്വരം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എ.വി കുമാരൻ ഉദുമ (പ്രസിഡണ്ട്), ഷാന്റി തോമസ്, വി.എൻ ബാബു (വൈസ് പ്രസിഡന്‍റ്), പ്രബുദ്ധൻ മഞ്ഞോളിൽ (ജനറല്‍ സെക്രട്ടറി), അഷ്റഫ് തിയ്യാട്ടിൽ, സന്ദീപ് ടി.വി (ജോയിന്‍റ് സെക്രട്ടറി), വിജയകുമാർ ടി. കെ. (ട്രഷറർ), ഉണ്ണികൃഷ്ണൻ പുല്ലൂർ, ഉല്ലാസ് അബ്ദുൽ കരിം (ജോയിന്‍റ് ട്രഷറര്‍), ദിവാകരൻ വേങ്ങയിൽ (സ്പോർട്സ് കൺവീനർ), കുര്യൻ (കള്‍ചറൽ കൺവീനർ), പവിത്രൻ നിട്ടൂർ (ഹാപ്പിനെസ്) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്, ഷാർജ